25 പവനോളം മോഷ്ടിച്ച മലയാളി അറസ്റ്റിൽ

Sunday 21 May 2023 12:54 AM IST

നാഗർകോവിൽ : കേരളത്തിലും -തമിഴ്‌നാട്ടിലും മോഷണ കേസുകളിൽ പ്രതിയായ മലയാളിയെ തമിഴ്നാട് പൊലീസ് പിടികൂടി.കൂട്ടമല, വടക്കെ കല്ലുവിള ജോണി കുട്ടിയുടെ മകൻ ജിബിൻ ജോണി (30) ആണ് പിടിയിലായത്.

കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് കോഴിവിളയിൽ റോഡിലൂടെ നടന്നുപോയ ആശുപത്രി ജീവനക്കാരിയുടെ അഞ്ച് പവന്റെ മാല കവർന്ന സംഭവത്തിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ആര്യൻകോട് പൊലീസ് എസ്.ഐ ജോസഫ് ആന്റണി നെട്ടോയുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയിൽനിന്ന് പതിമൂന്നര പവനും, സ്കൂട്ടിയും പിടിച്ചെടുത്തു.പ്രതി കഴിഞ്ഞ ആറിന് കൊച്ചിയിൽ നിന്ന് സ്കൂട്ടി മോഷ്ടിച്ച ശേഷം ,ഏഴിന് നെയ്യാറ്റിൻകര നിന്ന് സ്ത്രീയുടെ മൂന്നര പവനും,11 ന് കളിയിക്കാവിളക്കടുത്ത് കുളപുറത്തു നിന്ന് അഞ്ച് പവനും കവർച്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. രണ്ട് വർഷത്തിന് മുൻപ് കേരളത്തിൽ മാത്രം പ്രതിക്കെതിരെ ഏഴ് കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.