കരപ്പുറം കാർഷിക കാഴ്ചകൾ,​ ബിസിനസ് മീ​റ്റിൽ 1.14 കോടിയുടെ കരാർ

Sunday 21 May 2023 1:20 AM IST
കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി സംഘടിപ്പിച്ച ബിസിനസ് മേള എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രി പി.പ്രസാദ് മുൻകൈയെടുത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്‌ മൈതാനിയിൽ നടക്കുന്ന കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റിൽ 1.14 കോടി രൂപയുടെ വ്യാപാര കരാറുകൾ ഒപ്പുവച്ചു. 38 വിതരണക്കാരും 17 വ്യാപാരികളുമാണ് വ്യാപാരമേളയിൽ രജിസ്​റ്റർ ചെയ്തത്. കോളേജ് ഓഡി​റ്റോറിയത്തിൽ എ.എം.ആരിഫ് എം.പി ബിസിനസ് മീ​റ്റ് ഉദ്ഘാടനം ചെയ്തു. കർഷകർ,കൃഷിക്കൂട്ടങ്ങൾ,കാർഷികോത്പാദക സംഘടനകൾ, സംരംഭകർ തുടങ്ങിയവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം ഉത്പന്നങ്ങൾ വി​റ്റഴിക്കുന്നതിനും,ബയേഴ്സുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതിനും ബി 2ബി വേദിയിലൂടെ അവസരം ഒരുക്കിയിരുന്നു. ചേർത്തല അർബൻ ബാങ്ക് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനായി.സബ്കമ്മ​റ്റി വൈസ് ചെയർമാൻ പി.ഡി ബിജു, കൃഷി മന്ത്രിയുടെ അഡിഷണൽ പ്രെൈവറ്റ് സെക്രട്ടറി സി.എ.അരുൺകുമാർ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ടി.സി.ഷീന,അസിസ്​റ്റന്റ് ഡയറക്ടർ കെ.സിന്ധു എന്നിവർ പങ്കെടുത്തു.

കരാറുകൾ

(ലക്ഷത്തിൽ)

പച്ചക്കറി : 54.61

സുഗന്ധവ്യഞ്ജനം : 31.91

വാഴപ്പഴം : 9.6

നാളികേരം : 3.84

ചക്ക ഉത്പന്നങ്ങൾ : 4.65

ഔഷധ സസ്യഉത്പന്നങ്ങൾ : 2.8

അരി ഉത്പന്നങ്ങൾ : 3.76

മ​റ്റു കാർഷിക മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ: 3.13

ഇന്ന്

രാവിലെ 10 ന് കരപ്പുറത്തിന്റെ കാർഷിക സംസ്‌കൃതി എന്ന വിഷയത്തിലും തുടർന്ന് സുസ്ഥിര വികസനത്തിന് സംയോജിത കൃഷി,പൊക്കാളി കൃഷിയും ബ്രാൻഡിംഗും എന്നീ വിഷയങ്ങളിലും കാർഷിക സെമിനാറുകൾ നടക്കും.

ഉച്ചക്ക് 2 ന് പെൻസിൽ ഡ്രോയിംഗ് മത്സരം,വൈകിട്ട് 4 ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അവതരിപ്പിക്കുന്ന കലാപരിപാടികൾ,7ന് ഇപ്റ്റ അവതരിപ്പിക്കുന്ന നാടൻ പാട്ട് നാട്ടരങ്ങ്.