ലാലേട്ടന് പിറന്നാൾ മധുരമായി ഗുസ്തി വീരന്റെ അരങ്ങേറ്റം, മലൈക്കോട്ടൈ വാലിബനിലെ വീഡിയോ രംഗം പുറത്ത്

Sunday 21 May 2023 10:00 PM IST

പ്രിയതാരമായ മോഹൻലാലിന്റെ 63-ാം പിറന്നാൾ സംഭവബഹുലമായാണ് മലയാളികൾ ആഘോഷിച്ചത്. വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ വിശേഷങ്ങൾ പിറന്നാൾ ദിനത്തിൽ കൂട്ടമായി പുറത്തു വന്നതോടെ ശരിക്കുള്ള സമ്മാനങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ ആരാധകർക്കായിരുന്നു. അക്കൂട്ടത്തിൽ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയത് ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ നിന്നുള്ള് അപ്ഡേറ്റായിരുന്നു. ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള എത്തിനോട്ടമായിരുന്നു ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന പ്രൊമോ വീഡിയോ.

​ ​

മോ​ഹ​ൻ​ലാ​ലും​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ ​മ​ലൈ​ക്കോ​ട്ടൈ​ ​വാ​ലി​ബ​ൻ​ ​ഗു​സ്തി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഒ​രു​ ​മി​ത്ത് ​പ്ര​മേ​യ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​പീ​രി​യ​ഡ് ​ഡ്രാ​മ​ ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​വാ​ലി​ബ​ന്റെ​ ​അ​വ​സാ​ന​ ​ഷെ​ഡ്യൂ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.ബോ​ളി​വു​ഡ് ​താ​രം​ ​സോ​ണാ​ലി​ ​കു​ൽ​ക​ർ​ണി​യു​ടെ​ ​ മ​ല​യാ​ള​ ​പ്ര​വേ​ശ​നം​ ​കൂ​ടി​യാ​ണ് ചിത്രം.​ ​വാ​ലി​ബ​ന്റെ​ ​റി​ലീ​സ് ​എ​പ്പോ​ഴാ​യി​രി​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടി​ല്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.