മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ജനങ്ങളെ വലയ്ക്കരുത് , വി ഐ പി വാഹനങ്ങൾക്കുള്ള ​ സീറോ​ ​ട്രാ​ഫി​ക്ക് ​പ്രോ​ട്ടോ​ക്കോ​ൾ​ വേണ്ടെന്ന് വച്ച് ​ സി​ദ്ധ​രാ​മ​യ്യ

Sunday 21 May 2023 10:30 PM IST

ബംഗളുരു സീ​റോ​ ​ട്രാ​ഫി​ക്ക് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പി​ൻ​വ​ലിക്കാൻ നിർദ്ദേശം നൽകി കർണാടക മുഖ്യമന്ത്രി ​സി​ദ്ധ​രാ​മ​യ്യ. ബംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്കാണ് സിദ്ധരാമയ്യ ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ജനങ്ങൾ നേരിടുന്ന യാത്രാദുരിതം നേരിൽക്കണ്ടതിനെ തുടർന്നാണ് നടപടി. സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഗവർണർ,​ മുഖ്യമന്ത്രി,​ ആഭ്യന്തര മന്ത്രി,​ കേന്ദ്രസർ‌ക്കാരുമായി ബന്ധപ്പെട്ട വി.ഐ.പികൾ തുടങ്ങിയവർ യാത്രചെയ്യുമ്പോഴാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരുന്നത്. വി.ഐ.പി വാഹനങ്ങൾക്ക് പോകുന്നതിനായി മറ്റു വാഹനങ്ങളെല്ലാം തട‍ഞ്ഞ് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക്,​.

മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. സിഗ്നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

Advertisement
Advertisement