തീരോത്സവത്തിന് വർണാഭ തുടക്കം
Monday 22 May 2023 12:50 AM IST
കയ്പമംഗലം : പെരിഞ്ഞനം തിര തീരോത്സവത്തിന് വർണാഭമായ തുടക്കം. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തീരോത്സവം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. തിര തീരോത്സവം ജനറൽ കൺവീനർ കെ.കെ.സച്ചിത്ത്, രക്ഷാധികാരി പി.കെ.ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കെ.ബേബി, വാർഡ് മെമ്പർ എം.പി.സ്‌നേഹദത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത രാജ്ക്കുട്ടൻ, പഞ്ചായത്തംഗം വി.എം.ഉണ്ണികൃഷ്ണൻ, തിര തീരോത്സവം വൈസ് ചെയർമാൻ സജീവ് പീടികപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. തുടർന്ന് ചലച്ചിത്ര താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന തിര നൃത്തം അരങ്ങേറി.