വയസ് 47, ആരാധകരെ ഞെട്ടിച്ച് പൂജ ബത്ര
ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം പൂജ ബത്ര. പൂജയുടെ രൂപത്തിനും സൗന്ദര്യത്തിനും ഒരു മാറ്റവുമില്ലെന്ന് പുതിയ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രായം 47 എത്തിയെങ്കിലും ഇരുപതിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകർ. ബോളിവുഡിൽ മാത്രമല്ല, മലയാളത്തിനും പ്രിയങ്കരിയായ പൂജ ബത്ര 1993ൽ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ശേഷം ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവൻ, ജോടി നമ്പർ വൺ തുടങ്ങി മുപ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടിയുടെ നായികയായി മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറി. 2003ൽ ഡോക്ടർ സോനു എസ്. അലുവാലിയെ വിവാഹം കഴിച്ച പൂജ തുടർന്നു അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2011ൽ ഇരുവരും വേർപിരിഞ്ഞു. 2020ൽ ബോളിവുഡ് താരം നവാബ് ഷായ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പൂജ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ അറിയുന്നത്. കീർത്തിചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാറിനിൽക്കുന്ന പൂജ 2021ൽ പുറത്തിറങ്ങിയ സ്ക്വാഡ് എന്ന ബോളിവുഡ് ചിത്രത്തിലാണ് അവസാനം വേഷമിട്ടത്.