അരിക്കൊമ്പന് 'അരി വാങ്ങാൻ' പിരിച്ചത് 7 ലക്ഷം...

Wednesday 24 May 2023 12:48 AM IST

അരിക്കൊമ്പൻ ആളൊരു കില്ലാടി തന്നെ... നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്തത് വലിയ ഒരു കൂട്ടം ഫാൻസിനെയാണ്... അരിക്കൊമ്പൻ ഫാൻസിന് മുന്നിൽ മമ്മൂട്ടിയും മോഹൻലാലുമെല്ലാം മാറിനിൽക്കേണ്ടി വരും... 'അരിക്കൊമ്പന് ഒരു ചാക്ക് അരി" എന്ന പേരിൽ ഓൺലൈൻ കാമ്പെയിൻ വഴി മൃഗസ്‌നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ലക്ഷങ്ങൾ പിരിച്ചെടുത്തു. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാർ കടുവാസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറഞ്ഞാണ് പ്രവാസികളിൽ നിന്നടക്കം പണപ്പിരിവ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും സമൂഹമാദ്ധ്യമങ്ങൾ വഴി പണപ്പിരിവ് നടന്നു. സംഭവത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇന്നലെ ഹർജി നൽകി

Advertisement
Advertisement