പ്രതിഷേധ കൂട്ടധർണ നാളെ

Thursday 25 May 2023 12:21 PM IST

ചങ്ങനാശേരി: നെൽകർഷകർ ഉന്നയിക്കുന്ന അടിയന്തരാവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ ഐക്യ സമിതിയുടെ നേതൃത്വത്തിൽ നാളെ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ രാവിലെ 10ന് ധർണ നടത്തും. നെല്ലുവില ഉടൻ നൽകുക, കൈകാര്യചിലവ് 250 രൂപയാക്കി വർദ്ധിപ്പിക്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, കാർഷിക ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.പാടശേഖരങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. സംഭരിച്ച നെല്ലിന്റെ പണം തരാത്തതിൽ പ്രതിഷേധിച്ച് മന്ത്രിക്ക് അയച്ചു കൊടുക്കാനായി സമര സമിതി തെണ്ടി സംഭരിച്ച തുക ഓടേറ്റി പാടശേഖരസമിതി കൺവീനർ പി.കെ രവീന്ദ്രനിൽ നിന്നും സ്വീകരിച്ചുകൊണ്ട് സമരസമിതി രക്ഷാധികാരി വി.ജെ ലാലി തുക സംഭരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.