മണിപ്പൂരിൽ വീണ്ടും സംഘർഷം,​ ഒരാൾ കൊല്ലപ്പെട്ടു,​ രണ്ടുപേർക്ക് പരിക്ക്

Wednesday 24 May 2023 8:31 PM IST

ഇംഫാൽ: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സാമുദായിക സംഘ‌ർഷം ആരംഭിച്ചതായി റിപ്പോർട്ട്. സംഘ‌ർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

സൈന്യവും അ‍ർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം ഇതുവരെ അവസാനിച്ചിരുന്നില്ല.

കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നില്ല,​

കഴിഞ്ഞ ദിവസം മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ ന്യൂ ചെക്കോൺിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘ‌ർഷത്തിൽ കലാശിച്ചിരുന്നു,​ തുടർന്ന് എതിർവിഭാഗം ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു. ഇതോടെ സംഘർഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്കും വ്യാപിച്ചു,​

അതേസമയം ഇംഫാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവ‌ർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷത്തിന് തുടക്കമായത്. 56 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.