ആൾമാറാട്ടം: ശക്തമായ നടപടിയെന്ന് ഗവർണർ

Thursday 25 May 2023 12:51 AM IST

ന്യൂഡൽഹി: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കിയ എല്ലായിടത്തേയും നടപടികൾ നിറുത്തിവച്ചിട്ടുണ്ട്. സമാന ആൾമാറാട്ടം വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തും. നിയമം കൈയിലെടുക്കുന്നതിനെ യൂണിയനുകൾ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഭീകരാവസ്ഥയും നിർഭാഗ്യകരവുമാണ്.

യൂണിയനിൽ അംഗമാണെങ്കിൽ നിയമം ലംഘിച്ചാലും അവർ ആ വ്യക്തിയെ സംരക്ഷിക്കുന്നു. പ്ലസ് ടു കഴിഞ്ഞാൽ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി കേരളം വിട്ടുപോവുകയാണ്. നാല് വർഷത്തെ കോഴ്സ് അവസാനിക്കാൻ കേരളത്തിൽ കുറഞ്ഞത് അഞ്ചര വർഷം വരെയെടുക്കുന്ന സാഹചര്യമാണ്. പൊതുതാത്പര്യമുള്ള ഓർഡിനൻസുകൾ അംഗീകരിക്കും.

 പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ല​:ഗ​വ​ർ​ണർ

​ഉ​പ​രാ​ഷ്ട്ര​പ​തി​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​റി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഒ​രു​ക്കി​യ​ ​പ്ര​ഭാ​ത​ ​വി​രു​ന്നി​ൽ​ ​പ​ങ്കെ​ടു​ത്താ​ത്ത​തി​ൽ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​റി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​തി​ക​രി​ച്ചു.​ ​ഇ​ക്കാ​ര്യം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മു​ന്നി​ൽ​ ​സ്ഥി​രീ​ക​രി​ക്കാ​ൻ,​ ​കേ​ര​ള​ ​ഹൗ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ​താ​ൻ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചോ​യെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ചോ​ദി​ച്ചു.​ ​ഇ​ല്ലെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​തി​ങ്ക​ളാ​ഴ്‌​ച​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലാ​യി​രു​ന്നു​ ​പ്ര​ഭാ​ത​ ​വി​രു​ന്ന്.​ ​മു​ഖ്യ​മ​ന്ത്രി​ ​ഗ​വ​ർ​ണ​റെ​ ​രാ​ജ്ഭ​വ​നി​ൽ​ ​പോ​യി​ ​ക്ഷ​ണി​ച്ചി​രു​ന്നു.