നാവിക സേനയ്ക്കിത് ചരിത്ര മുഹൂർത്തം,​ ഐ എൻ എസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിംഗ് നടത്തി മിഗ് 29 കെ യുദ്ധവിമാനം, വീഡിയോ

Thursday 25 May 2023 7:03 PM IST

ന്യൂഡല്‍ഹി: വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം വിജയകരമായി രാത്രി ലാൻഡിംഗ് പൂർത്തിയാക്കി. ഇത് ആദ്യമായാണ് രാത്രിയിൽ വക്രാന്തിൽ മിഗ് 29 കെ വിമാനം ലാൻഡ് ചെയ്യുന്നത്. ആദ്യ രാത്രി ലാൻഡിംഗിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ നേവി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട് ആത്മനിർഭർ ഭാരതിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന കുറിച്ചു.

ചരിത്രനേട്ടത്തിൽ നാവികസേനയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. സേനാംഗങ്ങളുടെ നിരന്തര പ്രയത്നത്തിന്റെയും പ്രവർത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐ.എൻ.എസ് വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ വിമാനം 65000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും.