പി.എസ്.സി ജീവനക്കാർക്ക് ഏകദിന പരിശീലന ക്യാമ്പ്

Friday 26 May 2023 1:39 AM IST

തിരുവനന്തപുരം:പി.എസ്.സിയിലെ ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഗാർഡനർമാർക്കും ഹൗസ് കീപ്പിംഗ് ജീവനക്കാർക്കും പി.എസ്.സി ആസ്ഥാന ഓഫീസിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ ഡോ. എം.ആർ. ബൈജു നിർവഹിച്ചു.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ (കിറ്റ്സ്) ഫാക്കൽറ്റികളായ ഡോ. ഹരികൃഷ്ണൻ, കെ.ടി.ഡി.സി മാനേജർ കെ.എം. ബിന്ദു, മോട്ടിവേഷൻ ട്രെയിനർ സുരേഷ്‌കുമാർ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. പി.എസ്.സി സെക്രട്ടറി സാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ.എം.ആർ.ബൈജു, കമ്മിഷനംഗങ്ങളായ എസ്. വിജയകുമാരൻ നായർ,ഡോ.സ്റ്റാനി തോമസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ആർ ആൻഡ് എ അഡിഷണൽ സെക്രട്ടറി വി.ജി.ബിന്ദു സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. അബ്ദുൾ റഹിം നന്ദിയും പറഞ്ഞു.