1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ്

Thursday 25 May 2023 11:31 PM IST

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്രോതസ് ജീവകാരുണ്യ സംഘടന 'സ്രോതസ് പ്രയോജനി 2023' എന്ന പേരിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ 1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പന്തളം എമിനൻസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിക്കും. ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.