കാത്തലിക് ലേബർ മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം 28ന്
Friday 26 May 2023 1:12 AM IST
തൃശൂർ : കാത്തലിക് ലേബർ മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം 28 ന് തൃശൂർ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വടക്കെ സ്റ്റാൻഡ് സമീപത്ത് നിന്ന് തൊഴിലാളി ഉച്ചയ്ക്ക് 2.30ന് റാലി ആരംഭിക്കും.
തുടർന്ന് വൈകിട്ട് 3.30ന് തൃശൂർ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം അഖിലേന്ത്യാ കത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
യു.ടി.എ ചെയർമാൻ ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിക്കും. കെ.സി.ബി.സി ലേബർ കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ.സെൽവിസർ പൊന്നുമുത്തൻ മുഖ്യപ്രഭാഷണം നടത്തും. കെ.സി.ബി.സി ലേബർ കമ്മിഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസ് പൊരന്നേടം അനുഗ്രഹ പ്രഭാഷണവും നടത്തും.