പെൺകുട്ടികളുടെ ഹോസ്റ്റൽ കണ്ടാൽ ഷാജി ടോർച്ചടിക്കും പിന്നെ നൂൽബന്ധമില്ലാതെ നടക്കും; പിടിയിലായത് 42കാരൻ

Friday 26 May 2023 9:51 AM IST

തലശ്ശേരി: ഹോസ്റ്റൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്‌തെന്ന പരാതിയിൽ 42കാരൻ അറസ്റ്റിൽ. പുന്നോൽ ഷാജി നിവാസിൽ ഷാജി വില്യംസിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് നേരെ ഇയാൾ ടോർച്ചടിക്കുകയും അവരുടെ മുന്നിൽ നഗ്നനായി നടക്കുകയും ചെയ്തതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയ്‌ക്കെതിരെ പോക്‌സോവകുപ്പും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ 21ാം തീയതിയാണ് സംഭവം നടന്നത്. ഇതിന് മുൻപും ഇത്തരത്തിൽ ശല്യമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. പൊലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയ ശേഷം നിരീക്ഷണമേർപ്പെടുത്തി.