കല്യാണിയുടെ മൈക്കിൽ അനിരുദ്ധിന്റെ മലയാളം പാട്ട്

Saturday 27 May 2023 2:58 AM IST

കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിൽ തമിഴകത്തെ യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുടെ മലയാളം പാട്ട്. ആദ്യമായാണ് അനിരുദ്ധ് മലയാള ഗാനം ആലപിക്കുന്നത്.. "ടട്ട ടട്ടര" എന്ന ഗാനത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഗാനം ഇന്ന് റിലീസ് ചെയ്യും. നവാഗതനായ മനു സി കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. സുധീഷ്, ഫെമിന ജോർജ് , സാബുമോൻ, ഷഹിൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം. പി .ആർ. ഒ പ്രതീഷ് ശേഖർ.

Advertisement
Advertisement