ഡോ.പി.കെ ജയശ്രീക്ക് യാത്രയയപ്പ് നൽകി

Friday 26 May 2023 9:08 PM IST

കോട്ടയം: സർവീസിൽ നിന്ന് വിരമിക്കുന്ന കളക്ടർ ഡോ.പി.കെ.ജയശ്രീക്കുള്ള യാത്രയയപ്പ് വേദിയായി ജില്ലാ ആസൂത്രണസമിതിയുടെ പുതിയ മന്ദിരത്തിലെ പ്രഥമയോഗം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭേഷ് സുധാകരൻ, ആസൂത്രണസമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ.മേനോൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ എന്നിവർ ആശംസകളർപ്പിച്ചു. കളക്ടർ ഡോ.പി.കെ. ജയശ്രീ മറുപടിപ്രസംഗം നടത്തി.

Advertisement
Advertisement