കരിയർ ഗൈഡൻസ് ക്ലാസ്

Friday 26 May 2023 10:33 PM IST

കണ്ണൂർ :എടചൊവ്വ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പാസായവർക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ആന്റ് അഡോളസെൻസ് സെന്ററിന്റെ കണ്ണൂർ ജില്ലാ കോർഡിനേറ്റർ റീജ ക്ലാസെടുത്തു. ഇരുപത്തഞ്ച് കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.തുടർന്നു നടന്ന സെഷനിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. മാറിയ കാലത്തെ ജോലി സാധ്യതകളെക്കുറിച്ചും വ്യക്തിപരമായും തൊഴിൽപരമായുമുള്ള കഴിവുകൾ പരിപോഷിപ്പിക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചും, അതിനുള്ള വഴികളെക്കുറിച്ചും തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. രാജീവ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഉഷ ഉദ്ഘാടനം ചെയ്തു.ഈറ ഭാരവാഹികളായ രമേശൻ,മോഹനൻ , ശ്രീശൻ അമ്പൻ എന്നിവർ സംസാരിച്ചു.അജിത് സ്വാഗതം പറഞ്ഞു.

Advertisement
Advertisement