വിജയികൾക്ക് അവാർഡ് നൽകും
Saturday 27 May 2023 3:04 AM IST
പാറശാല:എസ്.എസ്.എൽ.സി,പ്ലസ് പരീക്ഷകളിൽ എല്ലാ വിയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കേരള നാടാർ മഹാജന സംഘം സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തിൽ അവാർഡുകൾ നൽകി അനുമോദിക്കും.എ പ്ലസ് നേടിയ വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പൂർണ്ണമായ മേൽവിലാസം,പാസ്പോർട്ട് സൈസ് ഫോട്ടോ,ഫോൺ നമ്പർ എന്നിവ അടങ്ങുന്ന അപേക്ഷ രക്ഷാകർത്താക്കൾ മുഖേന ജൂൺ 10ന് വൈകിട്ട് 5ന് മുൻപായി ജനറൽ സെക്രട്ടറി,കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്),കുഞ്ഞുകൃഷ്ണൻ നാടാർ സ്മാരക മന്ദിരം, ഹെഡ് ഓഫീസ് വഴുതക്കാട്,തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ എത്തിക്കണം.ഫോൺ.0471-9446751979.