ജസ്റ്റിസ് എസ്.വി. ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Saturday 27 May 2023 4:27 AM IST
ന്യൂഡൽഹി : കേരള ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ ഏപ്രിൽ 19ന് സുപ്രീംകോടതി കൊളീജിയം കൈമാറിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമന വിവരം ഇന്നലെ രാത്രി അറിയിച്ചത്. 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്.