കേരള ലോട്ടറിയുടെ ആദ്യ ടിക്കറ്റ് നിധിപോലെ കാത്തു സൂക്ഷിക്കുന്നൊരാളുണ്ട്...
Saturday 27 May 2023 12:57 AM IST
32 വർഷം മുൻപ് മരിച്ച അച്ഛൻ ഗോപാലകൃഷ്ണനാണ് കൃഷ്ണമൂർത്തിക്ക് കേരള ഭാഗ്യക്കുറിയുടെ ആദ്യ ടിക്കറ്റ് കൈമാറിയത്. അന്നത്തെ പ്രമുഖ കയർ വ്യവസായ കേന്ദ്രമായ എൻ.സി ജോൺ കമ്പനിയിൽ ടൈപ്പിസ്റ്റായിരുന്നു അദ്ദേഹം. സുഹൃത്തും സഹപാഠിയുമായ വിദ്യാധരന്റെ ഏജൻസിയിൽ നിന്നു 1968ലാണ് അദ്ദേഹം ഈ ടിക്കറ്റ് എടുത്തത്. ഒരു രൂപയായിരുന്നു അന്ന് ടിക്കറ്റിന്റെ വില. 50,000 രൂപയായിരുന്നു ഒന്നാം സമ്മാനം. പിന്നീട് അത് ഒരു ലക്ഷമാക്കി ഉയർത്തി. ആകർഷകമായ പ്രകൃതി ദൃശ്യങ്ങളായിരുന്നു ലോട്ടറി ടിക്കറ്റിന്റെ മുഖച്ചിത്രം. ഓണവും വിഷുവും ക്രിസ്മസുമെല്ലാം പിന്നീട് ഭാഗ്യക്കുറിയുടെ വർണ ചിത്രങ്ങളായി
മഹേഷ് മോഹൻ