കടൽ രാക്ഷസനെ ഭയന്ന് തീരവാസികൾ...
Saturday 27 May 2023 12:58 AM IST
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടുമൃഗങ്ങൾ ജനങ്ങളുടെ ജീവൻ അപഹരിക്കുമ്പോൾ പടിഞ്ഞാറൻ തീരത്ത് രാക്ഷസ കടൽ താണ്ഡവമാടുന്നു. ജീവൻ മാത്രമല്ല ഈ കടൽ രാക്ഷസൻ അപഹരിക്കുന്നത് ഇവരുടെ കിടപ്പാടവും ജീവിതോപാധികളുമാണ്. നേരത്തെ കാലവർഷ സമയത്താണ് കടൽ പ്രക്ഷുബ്ദമാകുന്നതെങ്കിൽ ഇപ്പോൾ ഏത് സമയത്തും കടൽ കലിതുള്ളും. കാലവർഷമെത്താൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ കടലിന്റെ മക്കൾക്ക് ഉള്ളിൽ തീയാണ്. ഏതാനും വർഷം വരെ വീട് നിന്ന സ്ഥലത്ത് ഇപ്പോൾ കടലാണ്. നിരവധി വീടുകളാണ് ഓരോ വർഷവും കടൽ കവരുന്നത്