15കാ​ര​ന് ​നേ​രെ​ ​ലൈം​ഗി​കാ​തി​ക്ര​മം​:​ ​തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ​ ​അ​റ​സ്റ്റിൽ

Saturday 27 May 2023 1:00 AM IST

തൊ​ടു​പു​ഴ​:​ ​മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത​ ​സ​മ​യം​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​പ​തി​ന​ഞ്ചു​കാ​ര​ന് ​നേ​രെ​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​ന​ട​ത്തി​യ​ ​തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പെ​രു​മ്പാ​വൂ​ർ​ ​മു​ടി​യ്ക്ക​ൽ​ ​പാ​ല​ക്കാ​ട്ടു​താ​ഴം​ ​മു​ക്കാ​ട​ ​വീ​ട്ടി​ൽ​ ​മൈ​തീ​നെ​യാ​ണ് ​(46​)​ ​തൊ​ടു​പു​ഴ​ ​എ​സ്‌.​ഐ​ ​അ​ജ​യ​കു​മാ​റും​ ​ഡി​വൈ.​എ​സ്.​പി​ ​യു​ടെ​ ​സ്‌​ക്വാ​ഡും​ ​ചേ​ർ​ന്ന് ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​ ​മ​ണ​ക്കാ​ട് ​നെ​ല്ലി​ക്കാ​വി​ൽ​ ​ക​ഴി​ഞ്ഞ​ ​ഏ​ഴി​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​തു​ണി​ ​ഇ​ൻ​സ്റ്റാ​ൾ​മെ​ന്റി​ൽ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ ​ഇ​തി​ന്റെ​ ​പ​ണം​ ​പി​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​അ​തി​ക്ര​മം​ ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട് ​വീ​ട്ടി​ലെ​ത്തി​യ​ ​അ​മ്മ​യോ​ട് ​കു​ട്ടി​ ​വി​വ​രം​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 21​ന് ​വീ​ണ്ടു​മെ​ത്തി​യ​പ്പോ​ഴും​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​കു​ട്ടി​യ്ക്ക് ​നേ​രെ​ ​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ​മു​തി​ർ​ന്ന​പ്പോ​ൾ​ ​മാ​താ​വ് ​കാ​ണു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​വ​ർ​ ​ചൈ​ൽ​ഡ് ​ലൈ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ഇ​വ​ർ​ ​നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ​കു​ട്ടി​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​പോ​ക്‌​സോ​ ​വ​കു​പ്പു​ ​പ്ര​കാ​രം​ ​കേ​സെ​ടു​ത്തു.​ ​പ്ര​തി​യെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.