ഫോൺ സംഭാഷണത്തിനിടെ ഫർഹാന അക്കാര്യം അറിയാതെ ഷിബിലിയോട് പറഞ്ഞു,​ സിദ്ദിഖിന്റെ കൊലപാതകത്തിൽ കലാശിച്ചത് ആ സംഭവമെന്ന് നിഗമനം,​ നി‌ർണായക വിവരങ്ങൾ പുറത്ത്

Saturday 27 May 2023 1:02 AM IST

തി​രൂ​ർ​:​ ​ തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ നി‌ർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ചെന്നൈയിൽ പിടിയിലായ ഹോട്ടൽ ജീവനക്കാരനായിരുന്ന പാ​ല​ക്കാ​ട് ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​ച​ള​വ​റ​ ​സ്വ​ദേ​ശി​ ​ഷി​ബി​ലി​ ​(22​),​ ​സു​ഹൃ​ത്ത് ​ഫ​ർ​ഹാ​ന​ ​(19)​​​ ​എ​ന്നി​വ​രെ​ അർദ്ധരാത്രിയോടെ തിരൂർ ഡിവൈ,​എസ്.പി ഓഫീസിൽ എത്തിച്ചു. ഹോ​ട്ട​ലി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​ഇ​വ​രു​ടെ​ ​സു​ഹൃ​ത്താ​യ​ ​വ​ല്ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖ് ​എ​ന്ന​ ​ചി​ക്കു​വി​നെ​ ​(26​)​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​ല​ക്കാ​ട്ട് ​വ​ച്ച് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.

സി​ദ്ദീഖും​ ​ഫ​ർ​ഹാ​ന​യും​ ​ത​മ്മി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​പ​രി​ച​യ​മു​ണ്ടെ​ന്ന​ ​സൂ​ച​ന​ക​ളു​ണ്ട്.​ ​ഇ​തി​ലു​ള്ള​ ​പ​ക ​കാ​ര​ണ​മാ​കാം​ ​ഷി​ബി​ലി​ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​തി​നാ​യി​ ​ഷി​ബി​ലി​ ​ഫ​ർ​ഹാ​ന​യേ​യും​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നും​ ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ണ്ട്.​ ​ ഇ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഷി​ബി​ലി​ക്ക് ​നേ​ര​ത്തെ​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ​ ​സി​ദ്ദീഖു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഫ​ർ​ഹാ​ന​ ​അ​റി​യാ​തെ​ ​പ​റ​ഞ്ഞു​പോ​യി.​ ​ഇ​തോ​ടെ​ ​സി​ദ്ദീഖി​നോ​ട് ​ഷി​ബി​ലി​ക്ക് ​പ​ക​ ​തോ​ന്നി​യ​ത്.​ ​ഷി​ബി​ലി​ക്ക് ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ ​ത​ര​പ്പെ​ടു​ത്തി​ ​കൊ​ടു​ത്ത​തും​ ​ഫ​ർ​ഹാ​ന​യാ​ണെ​ന്ന് ​സൂ​ച​ന​യു​ണ്ട്. ഫ​ർ​ഹാ​ന​യെ​ ​ഉ​പ​യോ​ഗി​ച്ച് ​ഹ​ണി​ട്രാ​പ്പി​ന് ​ശ്ര​മിച്ചതാണോ​യെ​ന്നും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന,​ ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിലെ കൊക്കയിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു.

സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടൽ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം,​ സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.