കലാമിന്റെ മുഖംമൂടി ധരിച്ച് കുട്ടികൾ
Saturday 27 May 2023 1:58 AM IST
തൃശൂർ: ജവഹർ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പുസ്തക പ്രദർശനം നടത്തി. കുട്ടികൾക്ക് സമ്മാനമായി പുസ്തകങ്ങൾ വിതരണം ചെയ്തു. കലാമിന്റെ മുഖംമൂടി ധരിച്ചാണ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്.
ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് (ശനി) രാവിലെ 11ന് ചിത്ര, ശിൽപ്പ, കരകൗശല പ്രദർശനവും കലാപരിപാടികളും മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ഡിവിഷൻ കൗൺസിലർ റജി ജോയ് അദ്ധ്യക്ഷത വഹിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പരിപാടികളാണ് ഇന്ന് സമാപിക്കുക.