മഴക്കാലത്ത് കഴിക്കാൻ ഏറ്റവും നല്ല ഭക്ഷണം ഇതാണ്, രോഗപ്രതിരോധത്തിനും മികച്ചത്

Saturday 27 May 2023 5:37 AM IST

മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളർച്ച വേഗത്തിലായതിനാൽ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തൽ. അതിനാൽ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതി ശീലമാക്കണം. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക,​ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക,​ ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിർദേശങ്ങൾ.

മഴക്കാലത്ത് രാത്രിയിൽ ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. തവിട് കളയാത്ത അരി,​ ഉലുവ,​ റാഗി,​ ബാർലി,​ ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ചേർത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ നല്ലതാണ്. ഔഷധക്കഞ്ഞി അല്ലെങ്കിൽ കർക്കിടക കഞ്ഞി കുടിക്കാൻ നിർദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കാനാണ്.

Advertisement
Advertisement