ജപ്പാനിൽ ഭൂചലനം

Saturday 27 May 2023 6:25 AM IST

ടോക്കിയോ: കിഴക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3.33ന് ചിബ പ്രവിശ്യയുടെ കിഴക്കൻ തീരത്ത് ഭൗമോപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ ടോക്കിയോയിൽ ശക്തമായി രേഖപ്പെടുത്തി. നഗരത്തിലെ റെയിൽവേ സർവീസ് താത്കാലികമായി നിറുത്തി. നരീറ്റ എയർപോർട്ടിലെ റൺവേയും താത്കാലിതമായി അടച്ചു. മൂന്ന് ആഴ്ച മുമ്പ് ഇഷികാവാ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement