നിംസ് മെഗാമെഡിക്കൽ ക്യാമ്പ്
ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ നിംസ് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ നിർവഹിച്ചു. നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകളിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന ആരോഗ്യ സേവനം ഉറപ്പാക്കി കൊണ്ട് നടപ്പിലാക്കുന്ന എന്റെ ഹൃദയം എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ബാലരാമപുരം പഞ്ചായത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ബാലരാമപുരം ഗ്രാമപഞ്ചായത്തും നിംസ് മെഡിസിറ്റിയും സന്തോഷ ഗ്രാമവും സംയുക്തമായാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. പെൻഷൻ പ്ലാനിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാമില ബീവി അദ്ധ്യക്ഷത വഹിച്ചു. നിംസ് ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.ശ്രീജിത്ത് ബോധവത്കരണ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഖില, വാർഡ് മെമ്പർ കെ.പി.ഷീല, സി.ഡി.എസ് ചെയർ പേഴ്സൺ റീത്ത, ഡോ. അപർണ, ഡോ. ഗ്രീഷ്മ രേണു ബോബി തുടങ്ങിയവർ പങ്കെടുത്തു.