പത്താം വിവാഹ വാർഷികം പൊളിച്ചടുക്കി ആസിഫ്

Tuesday 30 May 2023 2:58 AM IST

ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പത്താം വിവാഹ വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സുഹൃത്തുക്കൾ ഒന്നിച്ചുള്ളൊരു വീഡിയോ ആണ് ആസിഫ് തന്റെ പ്രൊഫൈലിലൂടെ ഷെയർ ചെയ്തത്. ആസിഫ് കറുപ്പ് സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറം ഗൗൺ ആണ് സമയുടെ വേഷം. മക്കളായ ആദമിനെയും ഹയയെയും വീഡിയോയിൽ കാണാം. growing together since 2013 എന്നാണ് ആസിഫ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയത്. പൊളിച്ചടുക്കി തലയും കുത്തി നിന്ന് എന്ന ഹാഷ് ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്. ആസിഫിന്റെ സുഹൃത്തും താരങ്ങളായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്‌കർ അലിയും ആഘോഷങ്ങൾക്ക് എത്തി. 2013ൽ ആണ് ആസിഫിന്റെയും സമയുടെയും വിവാഹം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആസിഫ് അലിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.