വിയറ്റ്നാമിൽ റിമയുടെ അവധി ആഘോഷം
വിയറ്റ്നാമിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിംഗൽ. സുഹൃത്തുക്കൾക്കൊപ്പമാണ് റിമയുടെ ആഘോഷം. അവിടെ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചു. കല്ലുകൾ പാകിയ തെരുവുകളുള്ള മറന്നുപോയ ചെറിയ പട്ടണങ്ങളിൽ ജീവിക്കാം എന്നാണ് അവിടത്തെ കാഴ്ചകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന അടിക്കുറിപ്പ്. ബീച്ചിൽ നിന്നുള്ള ഗ്ളാമറസ് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഭാർഗവി ട്രിപ്പിൽ ആണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. റിമയുടെ ഗ്ളാമറസ് ചിത്രങ്ങൾ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആണ് റിമയുടെ പുതിയ റിലീസ്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ സ്ട്രീം ചെയ്തിട്ടുണ്ട്. ഭാർഗവി എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെ റിമ കാഴ്ചവച്ചു. ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏറെ നാളുകൾക്കുശേഷം റിമ നായികയായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു നീലവെളിച്ചം.