നാലു ദിവസം മുൻപ് മദ്രസ അദ്ധ്യാപകനായെത്തി, വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, പ്രതി പിടിയിൽ
Tuesday 30 May 2023 12:02 AM IST
കണ്ണൂർ: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണനം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
നാലുദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അദ്ധ്യാപകനായി ചുമതലയേറ്റത്. പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്ത് കോഴിക്കോട്ട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.