സിദ്ദിഖ് കൊല്ലപ്പെട്ടത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിൽ, ഫർഹാനയെ കുടുക്കിയത് ഒറ്റ ഫോൺകോൾ; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

Tuesday 30 May 2023 10:46 AM IST

കോഴിക്കോട്: ഹോട്ടൽ വ്യാപാരിയായ തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ഫർഹാനയുടെ ഫോൺവിളി. കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് കടന്ന ഫർഹാന ഒറ്റപ്പാലത്തുള്ള ബന്ധുവിനെ ഫോണിൽ വിളിച്ചിരുന്നു. ഇതുവഴി ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് മൂന്ന് പ്രതികളെയും കുടുക്കിയത്.

ഫർഹാനയെ കൂടാതെ പാ​ല​ക്കാ​ട് ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​ച​ള​വ​റ​ ​സ്വ​ദേ​ശി​ ​ഷി​ബി​ലി​ ​(22​), ​വ​ല്ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖ് ​എ​ന്ന​ ​ചി​ക്കു​​ ​(26​)​ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ഇന്ന് അട്ടപ്പാടി ചുരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും.


ക​ഴി​ഞ്ഞ​ 18​ന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ​ ​വ​ച്ചാ​ണ് ​ ​സിദ്ദിഖ് കൊല്ലപ്പെട്ടത്. തു​ട​ർ​ന്ന് ​മൃ​ത​ദേ​ഹം​ ​വെ​ട്ടി​മു​റി​ച്ച് ​ര​ണ്ട് ​ട്രോ​ളി​ ​ബാ​ഗു​ക​ളി​ലാ​ക്കി​ ​അ​ട്ട​പ്പാ​ടി​ ​ചു​രം​ ​വ​ള​വി​ലെ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളു​ക​യാ​യി​രു​ന്നു. ഹണിട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി ഫർഹാന,​ സിദ്ദിഖിനെ ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ എത്തിക്കുകയായിരുന്നു. ഈ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് അധികൃതർ പറഞ്ഞു.


കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം.