റയാൻ സ്‌കൂളിലേക്ക്, ആഹ്ളാദത്തിൽ മേഘ്‌ന രാജ്

Wednesday 31 May 2023 2:55 AM IST

മകൻ റയാൻ രാജ് സർജ ആദ്യമായി സ്കൂളിൽ പോവുന്നതിന്റെ ആഹ്ലാദത്തിലാണ് മേഘ്‌ന രാജ്. അകാലത്തിൽ വിടപറഞ്ഞ ഭർത്താവ് ചിരഞ്ജീവി സർജയുടെ ചിത്രത്തിന് മുന്നിൽനിന്ന് മകനൊപ്പമുള്ള ചിത്രവുമായി മേഘ്‌ന പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. 'നമ്മൾ മാതാപിതാക്കൾ ആയിക്കഴിഞ്ഞാൽ കുട്ടികൾക്ക് മാത്രമല്ല, നമ്മളും ഓരോ നാഴിക്കല്ലുകൾ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങൾക്ക് ഏറെ സ്പെഷ്യലാണ്. റയാൻ ആദ്യമായി സ്കൂളിൽ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാൽവയ്‌പ്. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം. മേഘ്‌ന കുറിച്ചു. 2020 ജൂൺ 7ന് ആണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. മേഘ്ന നാലുമാസം ഗർഭിണിയായിരുന്നപ്പോഴാണ് വിയോഗം.യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മേഘ്ന രാജ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.