വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് പേങ്ങൻ യാത്രയായി

Wednesday 31 May 2023 2:04 AM IST

നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഹ​രീ​ഷ് ​പേ​ങ്ങ​ൻ​ ​ഇ​നി​ ​ഓ​ർ​മ.​അ​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഹ​രീ​ഷ് ​പ്രേ​ക്ഷ​ക​രെ​ ​ചി​രി​പ്പി​ച്ചു.​ഒ​രു​ ​മാ​സം​ ​മു​ൻ​പ് ചെ​റി​യ​ ​ഒ​രു​ ​വ​യ​റു​വേ​ദ​ന​യു​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ . ക​ര​ൾ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ളു​ടെ​ ​ഒ​രു​ ​ല​ക്ഷ​ണ​വും​ ​ആ​ ​നി​മി​ഷം​ ​വ​രെ​യി​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ര​ൾ​ ​മാ​റ്റി​വ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​നാ​യാ​ൽ​ ​മാ​ത്ര​മേ​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്താ​ൻ​ ​ക​ഴി​യൂ​ ​എ​ന്ന് ​ഡോ​ക്ട​ർ​മാ​ർ.​ ​ഹ​രീ​ഷി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ 40​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ഹ​രീ​ഷി​നെ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ച് ​സു​ഹൃ​ത്തു​ക്ക​ളും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​രം​ഗ​ത്ത് ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ച​ല​ച്ചി​ത്ര​ലോ​ക​ത്തു​ള്ള​വ​ർ​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.പത്തു ലക്ഷത്തോളം രൂപ ഇവർ സമാഹരിക്കുകയും ചെയ്തു. ഹ​രീ​ഷി​ന്റെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​രി​യാ​യ​ ​ശ്രീ​ജ​ ​ക​ര​ൾ​ ​ന​ൽ​കാ​ൻ​ ​സ​ന്ന​ദ്ധ​യാ​യി​രു​ന്നു.​സു​ഹൃ​ത്തു​ക്ക​ൾ​ ​ന​ട​ത്തിയ ശ്ര​മ​ങ്ങ​ളെ​യും​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ളെ​യും​ ​വി​ഫ​ല​മാ​ക്കി​ ​ഹ​രീ​ഷ് ​അ​വ​സാ​നം​ ​യാ​ത്ര​യാ​യി.​നാ​ട​ക​ത്തി​ലും​ ​സീ​രി​യ​ലി​ലും​ ​അ​ഭി​ന​യി​ച്ച​ ​ഹ​രീ​ഷ് ​സി​നി​മ​ ​ഏ​റെ​ ​സ്വ​പ്നം​ ​ക​ണ്ടി​രു​ന്നു.​ ​കാ​യം​കു​ളം​ ​കൊ​ച്ചു​ണ്ണി​ ​സീ​രി​യ​ലും​ ​പേ​ങ്ങ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും​ ​ഹ​രീ​ഷ് ​നാ​യ​ർ​ ​എം.​കെ​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​ജീ​വി​തം​ ​മാ​റ്റി​വ​ര​ച്ചു. സി​നി​മ​യി​ൽ​ ​വേ​ഷ​ങ്ങ​ൾ​ക്കാ​യി​ ​കു​റെ​ ​അ​ല​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​എ​ല്ലാം​ സ്വപ്രയത്നത്തിൽ നേ​ടി​യെ​ടു​ത്ത​താ​ണെ​ന്നും​ ​ഹ​രീ​ഷ് ​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ വെള്ളിത്തിരയിൽ ​നാ​ട്ടി​ൻ​പു​റ​ത്തി​ന്റെ​ ​ഒാ​ര​ത്തു​നി​ന്നു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​ഹ​രീ​ഷ് ​തി​ള​ങ്ങു​ക​ ​ത​ന്നെ​ ​ചെ​യ്തു. അ​ങ്ക​മാ​ലി​ക്ക​ടു​ത്ത് ​അ​ത്താ​ണി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​അ​ഞ്ച് ​സെ​ന്റ് ​സ്ഥ​ല​വും​ ​(​ആ​ ​സ്ഥ​ലം​ ​ബാ​ങ്കി​ൽ​ ​പ​ണ​യ​ത്തി​ലാ​ണ്)​ ​ഒ​രു​ ​ചെ​റി​യ​ ​ചാ​യ​ക്ക​ട​യു​മാ​ണ് ​ഹ​രീ​ഷി​നു​ള്ള​ത്.​ ​അ​ച്ഛ​ൻ​ ​ന​ട​ത്തി​വ​ന്ന​ ​ചാ​യ​ക്ക​ട​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​പ്രാ​യ​മാ​യ​ ​അ​മ്മ​ ​ആ​ണ് ​ഏ​ക​ ​ആ​ശ്ര​യം.​നൂ​റി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഹ​രീ​ഷ് ​അ​ഭി​ന​യി​ച്ചെ​ങ്കി​ലും​ ​പ്ര​തി​ഫ​ലം​ ​തു​ച്ഛ​മാ​യി​രു​ന്നു.മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാരം,​ ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ,​ ​ഷെ​ഫീ​ക്കി​ന്റെ​ ​സ​ന്തോ​ഷം,​ ​ഹ​ണി​ ​ബി​ 2.​ 5,​ ​വെ​ള്ള​രി​പ്പ​ട്ട​ണം​ ,​ ​ജാ​ൻ.​ ​എ​ .​ ​മ​ൻ,​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ഹേ,​ ​ആ​ട് 2,​ ​പ്രി​യ​ൻ​ ​ഓ​ട്ട​ത്തി​ലാ​ണ്,​ ​ജോ​ ​ആ​ൻ​ഡ് ​ജോ,​ ​മി​ന്ന​ൽ​മു​ര​ളി,​ ​അ​ങ്ക​രാ​ജ്യ​ത്തെ​ ​ജി​മ്മ​ൻ​മാ​ർ​ ​തു​ട​ങ്ങി​യ ​ചി​ത്ര​ങ്ങ​ൾ​ ​ഹ​രീഷിനെ ശ്ര​ദ്ധേ​യ​നാ​ക്കി.