പല്ലി നെറ്റിയുടെ നടുക്ക് വീണാൽ നിധികിട്ടുമെന്നെല്ലാമുള്ള ചൊല്ലുകൾ സത്യമാണോ? ഗൗളിശാസ്‌ത്രമനുസരിച്ച് പറയപ്പെടുന്നത് ഇതെല്ലാം

Wednesday 31 May 2023 1:07 AM IST

വീട്ടിനുള്ളിലെ പ്രാണികളെ അകറ്റുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നൊരു ഉരഗമാണ് പല്ലി. സഹായമൊക്കെയാണെങ്കിലും ഇവ പെറ്റുപെരുകി പലപ്പോഴും നമുക്ക് ശല്യവുമാണ്. ഇന്ത്യൻ വിശ്വാസപ്രമാണമനുസരിച്ച് പല്ലിയുടെ പല പ്രവൃത്തികളും നമ്മുടെ ഭാവിയെ പ്രവചിക്കാൻ സാധിക്കുന്നതാണെന്ന് കരുതിപ്പോരുന്നവയാണ്. ഇതെല്ലാം ചേർത്ത് ഗൗളിശാസ്‌ത്രം എന്ന് പഴമക്കാർ വിളിക്കാറുണ്ട്.

പല്ലിയെ ചേർത്തുള്ള ചൊല്ലുകളിൽ ഏറ്റവും പ്രധാനമാണ് സംസാരത്തിനിടെ പല്ലി ചിലച്ചാലത് സത്യമാകും എന്ന പ്രവചനം. ഇക്കാര്യം പല പ്രബലചിന്തകരും തള്ളിക്കളഞ്ഞിട്ടുണ്ട്. പല്ലിയെ പല നിറത്തിലും രൂപത്തിലുമെല്ലാമാണ് ഗൗളിശാസ്‌ത്രമനുസരിച്ച് തിരിച്ചിരിക്കുന്നത്.വെളുത്ത പല്ലി, റോസ് നിറമുള്ള പല്ലി, നീല നിറമുള്ള പല്ലി ഇനി വെളുപ്പും കറുപ്പും നിറവും കലർന്ന തരം പല്ലി എന്നിങ്ങനെയാണവ.

വെളുത്ത പല്ലി ചൊവ്വാ ദിവസങ്ങളിൽ തലയുടെ ഇടത് വശത്തോ വലത് വശത്തോ വീണാലും ദോഷമാണെന്ന് പറയപ്പെടുന്നു. കലഹസാദ്ധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.റോസ് നിറമുള്ളതിനാകട്ടെ ചില ഗുണങ്ങൾ പറയുന്നുണ്ട്. നെറ്റിയുടെ നടുക്ക് ഇവ വന്നുവീണാൽ നിധി കണ്ടെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഇടത് വശത്തായാലും വലത് വശത്തായാലും ഐശ്വര്യവും സമൃദ്ധിയുമാണ്.

നീല നിറമുള്ള പല്ലി കണ്ണിൽ വലത് വശത്ത് വീണാൽ സുഖാനുഭവവും ഇടത് കണ്ണിന് മുകളിലെങ്കിൽ കാരാഗൃഹ വാസവുമാണ് ഫലം പറയുന്നത്. ഇനി വെളുപ്പും കലർന്ന പല്ലി പുരികത്തിൻ മദ്ധ്യത്ത് വീണാൽ സാമ്പത്തിക നേട്ടമുണ്ടാകുമന്ന് വിവക്ഷ. പല്ലിയെ അധികരിച്ച് ഇനിയും ശ്രദ്ധേയമായ അനേകം വിശ്വാസങ്ങൾ നാട്ടിലുണ്ട്.

Advertisement
Advertisement