പതിനായിരം രൂപ പേഴ്സിലേക്ക്; കൈക്കൂലിക്കാരൻ എക്‌‌സിക്യൂട്ടീവ് എഞ്ചിനിയറെ 'പൂട്ടി' വിജിലൻസ്‌

Wednesday 31 May 2023 2:48 PM IST

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കെ കെ സോമനാണ് പിടിയിലായത്. പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

കഴിഞ്ഞാഴ്ച ഓഫീസിലെത്തിയ എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയിരുന്നു. കാര്യം നടക്കണമെങ്കിൽ പതിനായിരം രൂപ കൂടി നൽകണമെന്നാവശ്യപ്പെട്ട് മടക്കി അയച്ചു. ഈ വ്യക്തിയാണ് വിജിലൻസിനെ സമീപിച്ചത്.

തുടർന്ന് വിജിലൻസ് നൽകിയ പതിനായിരം രൂപയുമായി ഈ വ്യക്തി സോമനരികിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥൻ പണം വാങ്ങി പേഴ്സിൽ വച്ചതും വിജിലൻസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.