ഓടിക്കൊണ്ടിരുന്ന  ബസിന്റെ മേൽക്കൂര പറന്നുപോയി; ഞെട്ടി യാത്രക്കാർ

Wednesday 31 May 2023 3:45 PM IST

ചെന്നെെ: വീശിയടിച്ച കാറ്റിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ മേൽക്കൂര പറന്നുപോയി. തമിഴ്നാട്ടിലാണ് സംഭവം. സർക്കാർ ബസിന്റെ മെറ്റൽ ഷീറ്റാണ് പറന്നുപോയി. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. പഴവേർകാട് നിന്ന് ശെങ്കുന്ദ്രത്തേയ്ക്ക് പോകുകയായിരുന്ന 558 ബി ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ ചെെന്നെെയിലും പരിസര പ്രദേശങ്ങളിലും പെട്ടെന്ന് ശക്തമായ കാറ്റ് വീശിയടിച്ചിരുന്നു. ഈ കാറ്റിൽപ്പെട്ടാണ് ബസിന്റെ മേൽക്കൂര പറന്നുപോയത്. ശക്തമായ കാറ്റിന് പിന്നാലെ വലിയ ഒരു ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോഴാണ് ബസിന്റെ മേൽക്കൂര അടർന്ന് പുറത്ത് തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ ട്രാൻസ്‌പോർട്ട് കോർപ്പറോഷന്റെ അറ്റകുറ്റപ്പണികളെ കുറ്റം പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Advertisement
Advertisement