ബിക്കിനി ചിത്രമില്ലേ ? കനിഹയോട് ആരാധകൻ

Thursday 01 June 2023 2:41 AM IST

മാലിദ്വീപിൽ വീണ്ടും അവധി ആഘോഷിച്ച് തെന്നിന്ത്യൻ താരം കനിഹ. അവിടെനിന്നുള്ള ചിത്രങ്ങൾ കനിഹ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു . നാല്പതു വയസിൽ എത്തിയ കനിഹ മാലിദ്വീപ് ചിത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് . ശരിക്കും പ്രായം പിന്നിലേക്കാണോ പോകുന്നതെന്ന് ആരും സംശയിച്ചുപോവും. ഗ്ളാമർ വേഷത്തിൽ മാത്രമല്ല താരത്തിന്റെ ഇഷ്ടപ്പെട്ട വേഷമായ സാരിയിലുള്ള ചിത്രങ്ങളുമുണ്ട്. ബിക്കിനി ചിത്രങ്ങൾ ഇല്ലേ എന്ന് ആരാധകൻ ചോദിക്കുന്നുണ്ട്. മേയ് 24ന് ആണ് മകൻ സായി ഋഷിയും കനിഹയും മാലി ദ്വീപിലേക്ക് പോയത്.മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ കനിഹ മലയാളത്തിലാണ് ഏറെ തിളങ്ങിയത്. സുരേഷ് ഗോപി ചിത്രം പാപ്പൻ ആണ് കനിഹയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ഗോകുൽ സുരേഷിന്റെ അമ്മ വേഷമാണ് അവതരിപ്പിച്ചത്.മലയാളത്തിൽ പുതിയ ചിത്രങ്ങൾ താരം കമ്മിറ്റ് ചെയ്തിട്ടില്ല.