മലൈക്കോട്ടൈ വാലിബനിൽ വൻ സർപ്രെെസ്; പുതിയ വിവരങ്ങൾ പുറത്ത്

Wednesday 31 May 2023 9:43 PM IST

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകന്റെ ആദ്യ മോഹൻലാൽ ചിത്രമായതു കൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകളും ഉയരെയാണ്. അതുകൊണ്ട് ടൈറ്റിൽ റിലീസിന് മുൻപ് തന്നെ ചിത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

'വിശ്വസനീയമായ വിവരമനുസരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ചെന്നെെയിൽ പുരോഗമിക്കുന്ന ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകും' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ആമേനുശേഷം പി എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനിൽ.

ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷി​ബു​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വ് ​ലി​മി​റ്റ​ഡി​നൊ​പ്പം​ ​മാ​ക്സ് ​ലാ​ബ് ​സി​നി​മാ​സ്,​ ​ആ​മേ​ൻ​ ​മൂ​വി​ ​മോ​ൺ​സ്റ്റ​റി,​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വി​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​ണ് 'മലൈക്കോട്ടൈ വാലിബൻ'.