കായികതാരങ്ങളോട് അനുഭാവമെന്ന് അനുരാഗ് താക്കൂർ

Thursday 01 June 2023 1:54 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കായിക താരങ്ങളോട് അനുഭാവപൂർവമായ നിലപാടാണെന്നും അന്വേഷണം കഴിയുന്നത് വരെ ഗുസ്‌തി താരങ്ങൾ കാത്തിരിക്കണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. കായികരംഗത്തിനും ഗുസ്‌തി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ദോഷമുണ്ടാക്കുന്ന നടപടികളിലേക്ക് കടക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ നീക്കം നടത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങളെ പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.