" ചങ്ങാതിക്കൂട്ടം 2023" സമ്മർ ക്യാമ്പ്

Thursday 01 June 2023 12:37 AM IST

അമ്പലപ്പുഴ. ഗവ. മോഡൽ വി.എച്ച് എസ്. എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വിദിന നോൺ റെസിഡൻഷ്യൽ സമ്മർ ക്യാമ്പ്" ചങ്ങാതിക്കൂട്ടം 2023" .വാർഡ് മെമ്പർ സുഷമ രാജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ജയരാജ് അദ്ധ്യക്ഷനായി. സാമൂഹ്യ പ്രാധാന്യം വോളണ്ടിയർമാർക്ക് മനസ്സിലാക്കുന്നതിന് അനുയോജ്യമായ ആത്മകം- പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രവർത്തനം, ഹരിത ഭവന സന്ദർശനം, പുകയില വിമുക്ത ക്യാമ്പസ്, ഫൈൻ നിയമ ബോധവത്കരണ ക്ലാസ്‌, എൻ.എസ്.എസ് ഓറിയന്റേഷൻ ക്ലാസ്‌ എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. പ്രോഗ്രാം ഓഫീസർ റിൻലി സെബാസ്റ്റ്യൻ നേതൃത്വം നൽകി.