കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്,​ ലക്ഷങ്ങൾ പിടിച്ചെടുത്തു

Wednesday 31 May 2023 11:40 PM IST

ന്യൂഡൽഹി : കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ 17 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. കേരളത്തിൽ കാസർകോഡ്,​ മലപ്പുറം,​ കോഴിക്കോട്,​ തിരുവനന്തപുരം എന്നീ ജില്ലകളിലാണ് റെയ്‌ഡ് നടത്തിയത്. കർണാടക,​ ബീഹാ‌ർ എന്നീ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.

ബീഹാറിലെ പി.എഫ്.ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ. എ എടുത്ത കേസിലാണ് റെയ്ഡ്,​ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയ്ഡിൽ പിടികൂടിയെന്ന് എൻ.ഐ.എ അറിയിച്ചു.

പാട്നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പി.എഫ്.ഐ പ്രവർത്തകർ രാജ്യത്തുടനീളം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്,​ പി.എഫ്ഐയുടെ നിരോധനത്തിലേക്ക് വഴവച്ച് പ്രധാനകേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ 15ലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു,​

Advertisement
Advertisement