ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി
Thursday 01 June 2023 4:38 PM IST
ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. രാജി മാർപ്പാപ്പ സ്വീകരിച്ചു. സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. ഇത് സംബന്ധിച്ച വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാജി.