,

Friday 02 June 2023 2:52 AM IST

വിഖ്യാത കവിയും ചലച്ചിത്രകാരനും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്തയുടെ സ്മരണയ്ക്കായി കൊൽക്കത്തയിൽ സിനിമ ,കാവ്യോത്സവം സംഘടിപ്പിക്കുന്നു.ജൂൺ 9,10 തിയതികളിൽ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബുദ്ധദേബ് ദാസ് ഗുപ്ത മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന ചലച്ചിത്രോത്സവം കവിയും ചലച്ചിത്ര സംവിധായകനുമായ ബുദ്ധദേബിനുള്ള അഞ്ജലിയായിരിക്കുമെന്ന് സ്ഥാപകയും ഫെസ്റ്റിവൽ ഡയറക്ടറുമായ സോഹിനി ദാസ്ഗുപ്ത അറിയിച്ചു. ' ഇത് തികച്ചും വ്യത്യസ്ഥമായ ഒരു പരിപാടിയാണ്.സിനിമയും കവിതയും തമ്മിലുള്ള അത്യപൂർവ്വ ബന്ധത്തെ കുറിച്ച് ഫെസ്റ്റിവൽ ചർച്ച ചെയ്യും.' സോഹിനി പറഞ്ഞു.സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി കൂടിയായ ബുദ്ധദേബിന്റെ മരണം 2021 ജൂൺ പത്തിനായിരുന്നു.അദ്ദേഹത്തിന്റെ സമകാലികനും സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വക്താവുമായ കുമാർ സാഹ്നി രണ്ടാം ബുദ്ധദേബ് അനുസ്മരണ പ്രഭാഷണം നടത്തും.സൗണ്ട് എഞ്ചിനീയർ അനൂപ് മുഖോപാദ്ധ്യായ കവി ദേബരതി മിത്ര എന്നിവർക്ക് തദവസരത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും.

അനൂപിന്റെ മാസ്റ്റർക്ളാസും ഉണ്ടായിരിക്കും. ബുദ്ധദേബിന്റെ കവിതകളെ ആസ്പദമാക്കിയുള്ള പെർഫോമൻസ് പോയട്രിയാണ് ഫെസ്റ്റിവലിന്റെ മറ്റൊരു സവിശേഷത.ബാഗ് ബഹാദൂർ അടക്കം ബുദ്ധദേബിന്റെ മികച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും.പ്രശസ്ത മലയാളി സംവിധായകൻ ജി.അരവിന്ദന്റെ കുമ്മാട്ടി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.റീസ്റ്റോർ ചെയ്ത ഡിജിറ്റൽ പ്രിന്റാണ് പ്രദർശിപ്പിക്കുക.

Advertisement
Advertisement