പുസ്‌തകത്തിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല,​ ഇതെന്റെ ആത്മകഥയല്ല,​ സി ദിവാകരന്റേതാണ്,​ വിവാദ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി

Thursday 01 June 2023 10:10 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ സി.പി.എ നേതാവ് സി.ദിവാകരന്റെ ആത്മകഥയിൽ പറയുന്ന എല്ലാകാര്യങ്ങളോടും ​യോ​ജി​ച്ചു​ കൊള്ളണമെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തന്റെ ​ ​ആ​ത്മ​ക​ഥ​യ​ല്ലെന്നും സി.​ ​ദി​വാ​ക​ര​ന്റേ​താ​ണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി,​ .​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ഴ്ച​പ്പാ​ടു​ക​ളും​ ​വി​ല​യി​രു​ത്ത​ലു​ക​ളു​മാ​ണ് ​ഇ​തി​ൽ​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​തെ​നി​ക്ക് ​സ്വീ​കാ​ര്യ​മാ​യി​ക്കൊ​ള്ള​ണ​മെ​ന്ന് ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ​സി.​ ​ദി​വാ​ക​ര​ന്റെ​ ​ആ​ത്മ​ക​ഥ​യാ​യ​ ​'​ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ​"​ ​എ​ന്ന​ ​പു​സ്ത​കം​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ 2006​ലെ​ ​ഇ​ട​തു​സ​ർ​ക്കാ​രി​ന് ​തു​ട​ർ​ഭ​ര​ണം​ 2011​ൽ​ ​ന​ഷ്ട​മാ​യ​തും​ ​മൂ​ന്നാ​ർ​ ​ദൗ​ത്യ​വു​മ​ട​ക്കം​ ​മു​ന​വ​ച്ച​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ദി​വാ​ക​ര​ന്റെ​ ​ആ​ത്മ​ക​ഥ​യി​ല​ട​ങ്ങി​യ​ത് ​സം​ബ​ന്ധി​ച്ച് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​ന്ന​ ​മാ​ദ്ധ്യ​മ​വാ​ർ​ത്ത​ക​ളെ​ ​സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പരോക്ഷ മറുപടി.


ദി​വാ​ക​ര​നെ​യും​ ​ആ​ത്മ​ക​ഥ​യെ​യും​ ​ഏ​റെ​ ​പ്ര​കീ​ർ​ത്തി​ച്ച​ശേ​ഷ​മാ​ണ് ​ഈ​ ​പ​രാ​മ​ർ​ശ​ങ്ങ​ളോ​ടു​ള്ള​ ​വി​യോ​ജി​പ്പ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യാ​തെ​ ​പ​റ​ഞ്ഞ​ത്.​ ​യോ​ജി​ക്കു​ന്നു​വെ​ന്നോ​ ​വി​യോ​ജി​ക്കു​ന്നു​വെ​ന്നോ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞി​ല്ല.​ ​എ​ന്നാ​ൽ,​ ​യോ​ജി​ക്കാ​നും​ ​വി​യോ​ജി​ക്കാ​നു​മു​ള്ള​ ​പൊ​തു​മ​ണ്ഡ​ലം​ ​ഇ​വി​ടെ​യു​ണ്ടെ​ന്ന് ​പ​റ​ഞ്ഞു.


പ​ഴ​യ​കാ​ല​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​ച​രി​ത്ര​മു​ൾ​ക്കൊ​ള്ളു​ന്ന​ ​ഈ​ ​പു​സ്ത​കം​ ​ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​താ​യി​ ​ക​ണ​ക്കാ​ക്ക​ണം.​ ​കേ​വ​ലം​ ​പു​സ്ത​ക​മെ​ന്ന​തി​ലു​പ​രി​ ​രാ​ഷ്ട്രീ​യ​പ്ര​തി​രോ​ധ​ത്തി​നു​ള്ള​ ​ഉ​പാ​ധി​യാ​ണി​ത്.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ആ​ത്മ​ക​ഥ​ ​കേ​വ​ലം​ ​ജീ​വി​ത​വി​വ​ര​ണം​ ​മാ​ത്ര​മാ​യി​ ​പ​രി​മി​ത​പ്പെ​ടി​ല്ല.​ ​ഇ​തി​ലു​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത് ​ഒ​രു​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്റെ​ ​ജീ​വി​ത​മാ​കു​മ്പോ​ൾ​ ​വി​വേ​ച​ന​ത്തി​നും​ ​ചൂ​ഷ​ണ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ​ ​സാ​മൂ​ഹ്യ​വ്യ​വ​സ്ഥ​യ്ക്കു​മെ​തി​രാ​യ​ ​പോ​രാ​ട്ടം​ ​കൂ​ടി​ ​അ​ട​ങ്ങി​യി​ട്ടു​ണ്ടാ​വും.​ ​വി​ശ​ന്നി​രി​ക്കു​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​മാ​ന​സി​ക​-​ശാ​രീ​രി​ക​ ​വി​ഷ​മ​ത​ക​ളെ​ത്ര​മാ​ത്ര​മെ​ന്ന് ​ഇ​തി​ലൂ​ടെ​ ​തി​രി​ച്ച​റി​യാം.​ ​വി​ശ​പ്പി​ന്റെ​ ​വേ​ദ​ന​യ​റി​യാ​വു​ന്ന​ ​ഒ​രാ​ൾ​ ​പി​ൽ​ക്കാ​ല​ത്ത് ​എ​ൽ.​ഡി.​എ​ഫ് ​മ​ന്ത്രി​സ​ഭ​യിൽ
ഭ​ക്ഷ്യ​വ​കു​പ്പ് ​കൈ​കാ​ര്യം​ ​ചെ​യ്തു​വെ​ന്ന​തി​ൽ​ ​കാ​ല​ത്തി​ന്റെ​ ​കാ​വ്യ​നീ​തി​യു​ണ്ട്.​ ​ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ളും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​നീ​റു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളു​മേ​റ്റെ​ടു​ക്കു​ന്ന​തി​ൽ​ ​സി.​ ​ദി​വാ​ക​ര​ൻ​ ​എ​പ്പോ​ഴും​ ​മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു​വെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement