ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്‌സ് ആപ്പ്,​ വിലക്കേർപ്പെടുത്തിയതിന് പിന്നിൽ ഇക്കാരണങ്ങൾ

Friday 02 June 2023 12:10 AM IST

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾ പൂട്ടി വാട്‌സ് ആപ്പ്. പ്രതിമാസ റിപ്പോർ‌ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി ഏപ്രിൽ ഒന്നുമുതൽ 30 വരെയുള്ള കാലയളവിലെ പരാതികളാണ് പരിഗണിച്ചത്.

നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകൾക്കെതിരെയും ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഉത്തരവുകളുടെയും അടക്കമുള്ള വിവരങ്ങളുള്ള റിപ്പോർട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവും ഉള്ളത്. പൂട്ടിയ അക്കൗണ്ടുകളിൽ 24 ലക്ഷം പരാതിക്ക് മുൻപ് തന്നെ കമ്പനി മുൻകരുതൽ നടരടിയെടുത്തവയാണ്. ദുരുപയോഗത്തിന് എതിരെയാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി.

ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് രണ്ട് ഉത്തരവുകളാണ് വാട്‌സ് ആപ്പിന് ലഭിച്ചത്. ഏപ്രിൽ ഒന്നു മുതൽ 30 വരെയുള്ള കാലയളവിനിടെയാണ് ഉത്തരവുകൾ..ഇത് രണ്ടും പാലിച്ചു. ഉപയോക്താക്കളിൽ നിന്ന് 4100 നിരോധനത്തിനായുള്ള അഭ്യ‌ർത്ഥനകൾ ഉണ്ടായപ്പോൾ 223 അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയെടുത്തത്. ജൂൺ ഒന്നിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

Advertisement
Advertisement