ഇതര മതത്തിൽപ്പെട്ട പെൺകുട്ടികൾക്കൊപ്പം രാത്രി ബീച്ചിലെത്തി; മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

Friday 02 June 2023 7:24 AM IST

മംഗളൂരു: ബീച്ചിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടങ്ങുന്ന സംഘം സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു.

ഈ സമയം വിദ്യാർത്ഥികളുടെ അടുത്തേക്ക് കുറച്ചുപേർ വന്ന് പേരും, മതവും ചോദിക്കുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസിലാക്കിയതോടെ അശ്ലീലം പറയുകയും വിദ്യാർത്ഥികളെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്‌തു.

പൊലീസെത്തിയാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. പൊലീസിനെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥികളുടെ പരാതിയിൽ ഉള്ളാൽ പൊലീസ് കേസെടുത്ത്, അന്വേഷണം ആരംഭിച്ചു. ആറ് വിദ്യാർത്ഥികളും മലയാളികളാണ്.