പച്ചയിൽ തിളങ്ങി ശ്രിയ ശരൺ
പച്ചവസ്ത്രത്തിൽ ഹോട്ടായി നടി ശ്രിയ ശരൺ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങുന്ന താരം എന്ന വിശേഷണം ശ്രിയയ്ക്ക് അനുയോജ്യം. ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ശ്രിയ, പിന്നീട് തമിഴിലും ഹിന്ദിയിലും അഭിനയിച്ചു. പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.ഭർത്താവ് ആൻഡ്രി തൊസ്മീവിനും മകൾ രാധയ്ക്കും ഒപ്പം കുടുംബജീവിതം ആഘോഷിക്കുകയാണ് താരം. കുടുംബവിശേഷം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. മ്യൂസിക് സ്കൂൾ ആണ് ശ്രിയയുടേതായി അവസാന പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. മരിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അതേസമയം
2021 ജനുവരിയിലാണ് രാധ ജനിച്ചത്. കൊവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിടെയാണ് ശ്രേയ അമ്മയാവുന്നത്. ഇക്കാര്യം ആരാധകരുമായി മറച്ചുവച്ചിരുന്നു. മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ആ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്. 2020ൽ കൊവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹരമായ നിമിഷമാണിതെന്നാണ് അന്ന് ശ്രിയ കുറിച്ചത്. ഒന്നാം പിറന്നാളിന് മകളെ കൊഞ്ചിക്കുന്ന മനോഹരമായ വീഡിയോ താരം പങ്കുവയ്ക്കുകയും ചെയ്തു.