മലൈക ഗർഭിണിയോ ? നേരിട്ട് ചോദിക്കുവെന്ന് അർജുൻ കപൂർ

Saturday 03 June 2023 2:59 AM IST

ബോളിവുഡ് താരം മലൈക അറോറ ഗർഭിണിയാണെന്ന പ്രചാരണത്തിനെതിരെ കാമുകനും നടനുമായ അർജുൻ കപൂർ. നെഗറ്റീവ് കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ചെറിയ കാലത്തിനുള്ളിൽ നിർമ്മിച്ചെടുക്കുന്ന ഇത്തരം കാര്യങ്ങൾ ജനം പെട്ടെന്ന് ശ്രദ്ധിക്കും. എന്നാൽ ഞങ്ങൾ അഭിനേതാക്കളാണ്. ഞങ്ങളുടെ സ്വകാര്യ ജീവിതം എല്ലായ്‌പ്പോഴും വളരെ സ്വകാര്യമല്ല. എങ്കിലും കുറച്ചു സ്വകാര്യതയെങ്കിലും അവശേഷിക്കുന്നുണ്ട്. പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഞങ്ങൾ മാദ്ധ്യമങ്ങളെയാണ് ഉപയോഗിക്കാറ്. അതിനാൽ തന്നെ ഞങ്ങളും മനുഷ്യരാണ് എന്നത് നിങ്ങൾ മനസിലാക്കണം. എന്തെങ്കിലും അറിയാനുള്ളതുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളോട് നേരിട്ട് ബന്ധപ്പെടാം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞുവെന്നും അതു നൽകുന്നുണ്ടെന്നെങ്കിലും അറിയിക്കുക. കുറഞ്ഞത് അത്രയെങ്കിലും ചെയ്യുക. അതാണ് ഞാനും ആവശ്യപ്പെട്ടത്. ഒരു കാര്യം അനുമാനിച്ച് പറയരുത്. അതു പരിശോധിക്കണം. അത്തരത്തിൽ ചെയ്യുമ്പോൾ ചിലപ്പോൾ അവരുടെ ജീവിതം തന്നെ മാറി മറിയും. അർജുൻ കപൂർ പറഞ്ഞു. അർജുനും മലൈകയും 2019 മുതൽ ഡേറ്റിങ്ങിൽ ആണ്. അർജുന് 37 വയസും മലൈകയ്ക്ക് 49 വയസും.

Advertisement
Advertisement