ലിയോ വിതരണാവകാശം ഗോകുലം മുവീസിന്

Saturday 03 June 2023 2:00 AM IST

വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മുവീസിന്. ഒക്ടോബർ 19ന് റിലീസ് ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടീ നടന്മാർ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവ ർ അഭിനയിക്കുന്നു. വിജയ് യുടെ അച്ഛൻ വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും അഭിനയിക്കുന്നുണ്ട്. തൃഷയാണ് നായിക. സെവൻ സ്‌ക്രീൻ സ്റ്രുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീത സംവിധാനം. ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹാസൻ ചിത്രം ഇന്ത്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.

Advertisement
Advertisement